ചവറ ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് : പോലീസുകാര്‍ക്കുനേരെ ആക്രമണം : ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചവറ: ഗ്രാമപഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ദിവസം നടന്ന സംഘര്‍ഷത്തില്‍ എസ്.ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുംനേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാള്‍ പിടിയിലായി. ചവറ പട്ടത്താനം കൊച്ചുവീട്ടില്‍ മനോജ് (34) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. ചവറ ഗ്രാമപഞ്ചായത്ത് കൊറ്റംകുളങ്ങര ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച വൈകീട്ട് കൊറ്റംകുളങ്ങര കുഞ്ഞാലുംമൂട് ജങ്ഷനില്‍ ആര്‍.എസ്.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ എസ്.ഐ നൗഫലും സംഘവും സംഘര്‍ഷാവസ്ഥ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും പിന്മാറിയില്ല.

ഇതിനിടയില്‍ അക്രമം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പിടിയിലായ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കല്ലേറിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ചവറ പോലീസ് സ്റ്റേഷന്‍ എസ്.ഐ നൗഫലിന്‍റെ പരാതിയില്‍ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ച്‌ പരിക്കേല്‍പിച്ചതിനുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനോജ് പിടിയിലായത്. ചവറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ നൗഫല്‍, മദനന്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ അനു, മഞ്ജുലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...