ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രാത്രിയിൽ വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ രാത്രിയിൽ വൻ മോഷണം. ഓഫിസ് കെട്ടിടത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരകളും മേശകളും കുത്തിത്തുറന്ന് പരിശോധന നടത്തി. പ്രധാന ഓഫീസിൽനിന്ന് പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഓഫിസ് അങ്കണത്തിൽ പ്രവർത്തിക്കുന്ന ഘടകസ്ഥാപനങ്ങളിൽനിന്ന് 15,000 രൂപ കവർന്നു. രാവിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിലെ മേശകളിൽ ചിലത് താക്കോൽ ഉപയോഗിച്ചും ചിലത് കുത്തിത്തുറന്നുമാണ് മോഷ്ടാക്കൾ പരിശോധന നടത്തിയത്.

ഓഫിസ് അങ്കണത്തിലുള്ള കാന്റീന്റെ മേശ കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയും കറിപൗഡർ നിർമാണ യൂണിറ്റിലെ മേശ പൊളിച്ച് പതിനായിരത്തോളം രൂപയുമാണ് മോഷ്ടിച്ചത്. രേഖകൾ എന്തെങ്കിലും നഷ്ടമായിട്ടുണ്ടോയെന്ന് വിശദമായ പരിശോധനയിലേ വ്യക്തമാകൂ എന്ന് പ്രസിഡന്റ് സി അനു, വൈസ് പ്രസിഡന്റ് സിബി കറ്റാനം, സെക്രട്ടറി സി വി അജയകുമാർ എന്നിവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...

ജില്ലയില്‍ വര്‍ണ്ണാഭമായി ശ്രീകൃഷണ ജയന്തി : ശോഭാ യാത്രകളില്‍ പങ്കെടുത്തത് നിരവധി കുരുന്നുകള്‍

0
പത്തനംതിട്ട : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ണിക്കണ്ണന്‍മാരായും ഗോപികമാരായും അണിഞ്ഞൊരുങ്ങിയ നിരവധി...

പ്രതീക്ഷകൾ തകിടംമറിച്ച മുന്നേറ്റം; അമേരിക്കയിൽ ഓഗസ്റ്റിൽ പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.62 ലക്ഷം തൊഴിലവസരങ്ങൾ

0
വാഷിംഗ്ടൺ: സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ...

യാത്രക്കാരുടെ ജീവൻ വച്ച് കളിച്ചു ; ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ പൈലറ്റിനെ സർവീസിൽ നിന്ന് നീക്കം...

0
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം 300...