മഹാരാഷ്ട്രയിൽ മാതാപിതാക്കളെ മകൻ കല്ല് കൊണ്ട് അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ ആണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിൽ വെച്ച് മാതാപിതാക്കൾ തന്നെ ശാസിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ആണ് പ്രാഥമിക നിഗമനം. ഇന്ദാറാം മഹാതോ, ഭാര്യ രഞ്ജുദേവി മഹാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ചന്ദൻ ഇന്ദാറാം മഹാതോയാണ് കേസിലെ പ്രതി.

ധൂലെയിലെ ശിർപൂരിലുള്ള മഹാവീർ സൊസൈറ്റിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടക്കുന്നത്. മകളുടെ വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു മാതാപിതാക്കൾ. വീട്ടിലെത്തിയ ഉടൻ ഇവർ ചന്ദനെ വഴക്കുപറയുകയും മരുമകളുടെ മുന്നിൽ വെച്ച് മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി വീട്ടിലിരുന്ന ഇടികല്ല് ഉപയോഗിച്ച് മാതാപിതാക്കളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...

മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു

0
തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം ; കോട്ടയം മെഡിക്കൽ കോളേജിനെതിരെ...

0
കോട്ടയം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിൽ കോട്ടയം...