ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിൽ മോഷണം ; കുപ്രസിദ്ധ മോഷ്ടാവ് കേരളത്തിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വിൻസെന്‍റ് ജോണിയെയാണ് (63) തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 200 ഓളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് ലാപ്ടോപ്പും മറ്റ് സാധനങ്ങളുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ നിന്നാണ് കഴിഞ്ഞ ദിവസം ലാപ്ടോപ്പ് മോഷണം പോയത്. ഇതേതുടർന്ന് ഹോട്ടൽ അധികൃതർ കന്‍റോണ്മെന്‍റ് പോലീസിൽ പരാതി നൽകി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ കുപ്രസിദ്ധ മോഷ്ടാവ് വിൻസെന്‍റാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന വിൻസെന്‍റ് ഒരു വ്യവസായിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുക്കാറുണ്ടായിരുന്നത്. തന്‍റെ വാക്ചാതുര്യത്തോടെ അദ്ദേഹം ജീവനക്കാരെ കയ്യിലെടുത്ത് മുറി ഒഴിയുന്ന ദിവസം മുറി വാടകയും ഭക്ഷണ ബില്ലും നൽകാമെന്ന് പറയും. അതിനുശേഷം ഏറ്റവും മികച്ച മുറിയിൽ വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിക്കും. അതേ ഹോട്ടലിൽ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും അതിനായി ഹോട്ടലിൽ കോൺഫറൻസ് ഹാൾ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടയിൽ തന്‍റെ ലാപ്ടോപ്പ് തകരാറിലായെന്നും പകരമൊരു ലാപ്‌ടോപ്പ് സംഘടിപ്പിച്ച് നല്‍കണമെന്നും ജീവനക്കാരോട് ആവശ്യപ്പെടും. തുടർന്ന് പ്രതി ഈ ലാപ്ടോപ്പുമായി ഹോട്ടലിൽ നിന്ന് മുങ്ങുകയാണ് രീതി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

0
റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും...

കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ട് ….അമ്പോ ഭയങ്കരം … കടന്നുപോയി : കവിയൂരില്‍ വീട്ടുവളപ്പില്‍...

0
തിരുവല്ല : കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ടിന്റെ പേരില്‍ വീട്ടുവളപ്പില്‍ നിന്ന ഏഴ്...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം ; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വീണ്ടും...

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...