കോഴിക്കോട് അത്തർ വിൽപ്പനക്കാരനായ കാഴ്ച പരിമിതനെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും അത്തറും കവർന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാഴ്ചപരിമിതനെ സഹായിക്കാനെന്ന വ്യാജേന എത്തിയ ആൾ പണവും മൊബൈൽ ഫോണുമടക്കം കവർന്നു. കാസർകോട് സ്വദേശി അബ്ദുൾ അസീസാണ് തട്ടിപ്പിനിരയായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.

വർഷങ്ങളായി കോഴിക്കോടും പരിസരത്തും അത്തർ കച്ചവടം നടത്തുന്നയാളാണ് കബളിപ്പിക്കപ്പെട്ട അബ്ദുൾ അസീസ്. റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയായിരുന്ന അസീസിനെ സഹായിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്. തുടർന്ന് റോഡ് മുറിച്ചു കടന്ന ശേഷം ലീലാഹുൽ മസ്ജിദിന് സമീപം വെച്ച് ബാഗും ഫോണുമടക്കം വാങ്ങി നിസ്കാരത്തിനായി അബ്ദുൾ അസീസിനെ പറഞ്ഞയച്ചു. തിരിച്ചെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം കാഴ്ചപരിമിതനായ അസീസ് അറിയുന്നത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ സമീപിച്ചു. ബാഗിൽ വിൽപ്പനയ്ക്കുളള അത്തറിനൊപ്പം 20000രൂപയും ഉണ്ടായിരുന്നു. 5000 രൂപയിലേറെ വിലവരുന്ന അത്തറാണ് നഷ്ടമായതെന്നും അസീസ് പറയുന്നു. മൊബൈൽഫോണും മോഷ്ടാവ് കൈക്കലാക്കി. അസീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

മോഷണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആളെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പോലീസ്. അസീസിന്ർറെ കവർച്ച ചെയ്യപ്പെട്ട മൊബൈൽഫോൺ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. കാസർകോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി കൊണ്ടോട്ടിയിലാണ് അബ്ദുൾ അസീസിന്‍റെ താമസം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...