ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ  : ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു. ആലപ്പുഴ ചേർത്തല കളവംകോടത്താണ് സംഭവം. കളവംകോടം ചമ്പക്കാട്ടുവെളിയിൽ പത്മദാസന്റെ ഭാര്യ സുശീലയുടെ മാലയാണ് മോഷണം പോയത്. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണർന്നു ബഹളം വെച്ചപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

സുശീലയുടെ വീടിന് സമീപത്തെ വിജയന്റെ വീടിന്റെ പിൻവാതിൽ പൂട്ട് തകർത്തും മോഷണശ്രമമുണ്ടായി. വീട്ടുകാർ ഉണർന്നതോടെയാണ് കള്ളന്മാർ രക്ഷപ്പെട്ടത്. പുത്തൻതറ പ്രകാശൻ, താമരശേരിവെളി വിശ്വംഭരൻ, പുത്തൻതറ സാലി, സുമംഗലത്തു ഷക്കീല എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നു. പുലർച്ചെ തന്നെ ചേർത്തല പോലീസെത്തി വീടുകളിൽ നിന്നു തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.സി ടിവി കാമറയിൽ നിന്ന് പോലീസിനു ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...