ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

നാഗർകോവിൽ : വനിതാ ഡോക്ടറുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണവും പണവും മോഷണം പോയി. നാ​ഗർകോവിൽ നടുക്കാട്ട് ഇശക്കിയമ്മൻ കോവിലിന് സമീപം ഡോ. ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വകാര്യ ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയ്ക്ക് പോയ ഡോക്ടറുടെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നത്.

ഭർത്താവ് മരിച്ചതിനു ശേഷം ഒറ്റയ്ക്ക് താമസിക്കുകയാണ് ഡോക്ടർ ജലജ. ശനിയാഴ്ച രാത്രി ജോലിക്ക് പോയി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. നേശമണി പോലീസിൽ പരാതി നൽകി. ഡി.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. വീടിനെക്കുറിച്ചും ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും വ്യക്തമായി ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസ് നി​ഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...