സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാത്രം മോഷണം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: കോടതി, തപാൽ ഓഫീസ്, സ്‌കൂളുകൾ എന്നിവിടങ്ങളിൽ മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് തൊട്ടിൽപാലം കാവിലമ്പാറ നാലോന്നുകാട്ടിൽ സനൽ എന്ന സനീഷ് ജോർജിനെ (44) ആണ് കാസർകോട് ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചൊക്ലി പടന്നക്കരയിലാണ് ഇയാൾ താമസിക്കുന്നത്.കാസർകോട് ജില്ലാ കോടതി സമുച്ചയത്തിന്റെ ഗ്രില്ലും ജഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിന്റെ റെക്കോഡ് മുറിയുടെ താഴും പൊളിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയുടെ ഗ്രിൽ പൊളിച്ച അതേദിവസം കാസർകോട് ചെങ്കളയിലെ മരമില്ലിൽ കയറി 1.84 ലക്ഷം കവർന്നത് താനാണെന്നും ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു.

കോടതിയിൽനിന്ന്‌ ഒന്നും കിട്ടാത്തതിനാൽ സമീപത്തെ തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും കുത്തിത്തുറന്നു. മേശവലിപ്പിലുണ്ടായിരുന്ന 500 രൂപയുമെടുത്ത് മടങ്ങി. നല്ല മഴയായതിനാൽ സമീപത്തെ വീടിന്റെ പുറത്തുണ്ടായിരുന്ന മഴക്കോട്ട് ധരിച്ച് ചെർക്കള ഭാഗത്തേക്ക് നടന്നുവെന്നും മരമില്ല് കണ്ടപ്പോൾ അവിടെക്കയറി പൂട്ട് പൊളിച്ചുവെന്നുമാണ് ഇയാൾ നൽകിയ മൊഴി. സി.സി.ടി.വി. ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ചയാളാണ് മോഷണത്തിന് ശ്രമിച്ചതെന്ന് വ്യക്തമായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം നടത്തി വന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഞ്ചിൻ തകരാറിലായ ഉപ്പ് ലോറി നീരേറ്റുപുറം പാലത്തിൽ കുടുങ്ങി

0
എടത്വ: തൂത്തുക്കുടിയിൽ നിന്ന് ഉപ്പ് കയറ്റിവന്ന ചരക്ക് ലോറി എഞ്ചിൻ...

മത്സ്യബന്ധത്തിനുപോയി തിരികെവരുന്നതിനിടെ കടലിൽ വെച്ച് നെഞ്ചുവേദന ; മത്സ്യത്തൊഴിലാളി മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ കടലിൽ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ വാടയ്ക്കൽ തൈയിൽ...

കോന്നിയില്‍ തെരുവ് നായയുടെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്ക്

0
കോന്നി : കോന്നിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്. ഇവരില്‍...

തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടി ; മാവേലി സ്റ്റോറിൽ അരിയുടെ ശേഖരം തീർന്നു

0
എടത്വ: പ്രളയദുരിതം രൂക്ഷമായ തലവടി ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മാവേലി...