പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന വിരുതന്മാരായ മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി. വാളകം സ്വദേശികളായ ഗോപകുമാർ , വിഷ്ണു എന്നിവരെയാണ് വാഴക്കുലകൾ മോഷ്ടിച്ചതിന് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് ജംഗ്ഷനിൽ ബംഗ്ലാവ് വീട്ടിൽ ശിവശങ്കരൻ നായരുടെയും വിജയമ്മയുടെയും പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ നിന്ന് അടുത്തിടെ വാഴക്കുലകൾ മോഷണം പോകുന്നത് പതിവായിരുന്നു. ആറ്റുനോറ്റ് വളർത്തിയെടുക്കുന്ന വാഴക്കുലകൾ അത്രയും മോഷണം പോകാൻ തുടങ്ങിയതോടെ ഒടുവിൽ ശിവശങ്കരൻ നായരും ഭാര്യ വിജയമ്മയും ചേർന്ന് കുന്നിക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. കുന്നിക്കോട് പോലീസ് ഇൻസ്പെക്ടർ രാജകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പകൽ സമയത്തായിരുന്നു മോഷണം. ഇരുട്ടു വീഴുമ്പോൾ തന്നെ മോഷണ മുതൽ പറമ്പ് കടക്കും. വാഴക്കുല മോഷ്ടിക്കുന്നത് കണ്ട് പരാതിക്കാരിയായ വിജയമ്മ പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ബൈക്കിലെത്തി മിന്നൽ വേഗത്തിൽ കുല മോഷ്ടിച്ച് കടന്നു കളയുന്നതായിരുന്നു ഇവരുടെ രീതി. തന്ത്രപരമായി വാഴക്കുല കള്ളന്മാരെ ഒടുവിൽ പോലീസ് പിടികൂടിയതോടെ പ്രദേശത്തെ കർഷകർ ആശ്വാസത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...