സ്കൂട്ടറിലെത്തി വൃ​ദ്ധ​രാ​യ സ്ത്രീ​ക​ളു​ടെ മാ​ല പിടിച്ചുപറിക്കല്‍ ; പ്ര​തി അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ചാ​രും​മൂ​ട് : മൂ​ന്നു​മാ​സ​മാ​യി നൂ​റ​നാ​ട്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്കൂ​ട്ട​റി​ലെ​ത്തി വൃ​ദ്ധ​രാ​യ സ്ത്രീ​ക​ളു​ടെ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ വ​ട​ക്ക് മു​റി​യി​ൽ പൈ​തൃ​കം വീ​ട്ടി​ൽ ബി​ജു​വി​നെ​യാ​ണ്​ (48) നൂ​റ​നാ​ട് പോ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പ്ര​തി​യെ​ക്കു​റി​ച്ച്​ സൂ​ച​ന​ക​ളും ല​ഭി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ചു​മാ​സം മു​മ്പ് കൊ​ല്ലം ശൂ​ര​നാ​ട് പോ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ സ​മാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ലായിരുന്ന പ്രതി മൂ​ന്നു​മാ​സം മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.  റോ​ഡി​ൽ​കൂ​ടി ഒ​റ്റ​ക്ക് പോ​കു​ന്ന വൃ​ദ്ധ​രാ​യ സ്ത്രീ​ക​ളെ നോ​ട്ടം ഇ​ടു​ക​യും അ​വ​രു​ടെ അ​ടു​ത്തു​ചെ​ന്ന് പ​രി​ച​യ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും വി​ലാ​സം തി​ര​ക്കി അ​വ​രു​ടെ മാ​ല​പൊ​ട്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് ഇയാളുടെ ​ രീ​തി.

പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള മോ​ഹ​വും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​നു​മാ​ണ്​ ഈ​ രീതി​യി​ൽ മാ​ല മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. സി.​ഐ പി. ​ശ്രീ​ജി​ത്, എ​സ്.​ഐ നി​ധീ​ഷ്, സി.​പി.​ഒ​മാ​രാ​യ സി​നു വ​ർ​ഗീ​സ്, ര​ജീ​ഷ്, ജ​യേ​ഷ്, വി​ഷ്ണു, പ്ര​വീ​ൺ, ക​ലേ​ഷ്, ജം​ഷാ​ദ്, മ​നു എന്നിവരടങ്ങിയ  അ​ന്വേ​ഷ​ണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...