ആക്രി കച്ചവടത്തിനായി എത്തി, പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച : ബംഗാള്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിപ്പൊളിച്ച്‌ കവര്‍ച്ച നടത്തിയ പ്രതി പോലീസ് പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശി ജഹറുല്‍ ഷെയ്ക്കാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ബൈപാസിലെ പടാകുളം സിഗ്നലിന് സമീപം തോട്ടത്തില്‍ ആശ നാരായണന്‍ കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തി പൊളിച്ച്‌ വീട്ടുപകരണങ്ങളാണ് കവര്‍ന്നത്.

എല്‍ ഇ ഡി ടി വി, പൂജാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉരുളികള്‍, വിളക്കുകള്‍, കിണ്ടി, കുടങ്ങള്‍ തുടങ്ങിയവയാണ് കവര്‍ച്ച ചെയ്തത്. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജഹറുല്‍ ഷെയ്ക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണ വിവരം പുറത്തായത്. പ്രതി കൊടുങ്ങല്ലൂരില്‍ ആക്രി കച്ചവടത്തിനായി എത്തിയതാണ്. കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...