തേക്കുമല കോളനിയിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ പയ്യനാമൺ തേക്കുമല കോളനിയിൽ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ജില്ലാ പഞ്ചായത്തിന്റെ മണ്ണ് സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കോളനിയിലെ മണ്ണൊലിപ്പ് തടയുന്നതിനാവശ്യമായ സംരക്ഷണ ഭിത്തികളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. പട്ടികജാതി വിഭാഗത്തിലുള്ള 12 കുടുംബങ്ങളുടെ ഭൂമിയിലാണ് സംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നത്.

പരമാവധി മൂന്നു മീറ്ററാണ് സംരക്ഷണ ഭിത്തികളുടെ ഉയരം. 15 ദിവസത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തേക്കുമലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി പ്രവർത്തികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ അംഗം തുളസി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ അരുൺ കുമാർ,സോയിൽ കൺസർവേഷൻ ഓഫീസർ രാമകൃഷ്ണൻ, ഓവർസിയർ സുർജിത്, സുനു വി.പി, സോമനാഥൻ, ശ്യാമള എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...