കോന്നി : ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയും മിന്നലും കോന്നിയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത നാശം വിതച്ചു. മരങ്ങളും ചില്ലകളും പതിച്ച് നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് മിന്നലേറ്റു. എന്നാല്‍ ആര്‍ക്കും അപായമുണ്ടായില്ല. തേക്കുതോട് മൂർത്തിമൺ കുഴിവിളമേലേതിൽ കൃഷ്ണന്റെ വീടിന്റെ ഭിത്തി ഇടിമിന്നലിൽ വിണ്ടുകീറി. ആസ്ബറ്റോസ് ഷീറ്റുകൾക്ക് പൊട്ടല്‍ സംഭവിച്ചു.