പെരുങ്കള്ളന്റെ മുന്നില്‍ പതറാതെ രാധാമണിയമ്മ ; എഴുപതുകാരിയുടെ അസാമാന്യ ധീരതയ്ക്ക് പോലീസിന്റെ ബിഗ് സല്യൂട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക് പോലീസിന്റെ ആദരം.

കോയിപ്രം തെള്ളിയൂർ അനിത നിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പോലീസ് ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണൽ എസ് പി ആർ. രാജൻ, ഇവരുടെ തെള്ളിയൂരിലുള്ള വീട്ടിലെത്തി ഇന്ന് വൈകുന്നേരം ജില്ലാപോലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു.

അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർ, മനസാന്നിധ്യം കൈവിടാതെ കള്ളന്റെ കൈയിൽ മുറുകെ പിടിച്ചു നിർത്തുകയും മാല പറിച്ചുകടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. നിരവധി മോഷണ കേസുകളിലും കവർച്ച കേസുകളിലും പ്രതിയും, പോലീസിന് എന്നും തലവേദനയുമായ ബിനു തോമസ് ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുന്നതും ഹരമാണ് ഇയാൾക്ക്.

സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാൻ കാട്ടിയ ആത്മധൈര്യo സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നുനൽകുന്നതാണെന്ന ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദനപ്പത്രമാണ് അഡിഷണൽ എസ് പി സമ്മാനിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പോലീസിന്റെ വലിയ സമ്മാനത്തിൽഏറെ അഭിമാനം കൊള്ളുകയാണ്. മുതിർന്ന പോലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുമോദനങ്ങൾ കലവറയില്ലാതെ ചൊരിഞ്ഞതിന്റെ ആവേശത്തിലും ത്തഹ്ലാദത്തിലുമാണ് ഈ വയോധിക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...