അരൂരില്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അരൂര്‍ : ലോറി സ്‌കൂട്ടറിലിടിച്ച്‌ യുവതി മരിച്ചു. അരൂര്‍ നെട്ടൂര്‍ നൈമനപറമ്പില്‍ സക്കീറിന്റെ ഭാര്യ സബൂറ (35) ആണ് മരിച്ചത്. തുറവൂരില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും സബൂറ സ്‌കൂട്ടറില്‍ തേവരയിലെ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കുട്ടികള്‍ക്കായി പുസ്തകവും മറ്റും വാങ്ങുന്നതിനായി പോവുകയായിരുന്നു. സബൂറ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സബൂറയെ അരൂര്‍ പോലിസ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍. നെട്ടൂര്‍ സ്വദേശിയായ സക്കീറും കുടുംബവും ഇപ്പോള്‍ ചന്തിരൂരില്‍ വാടകയ്ക്കാണ് താമസം. മക്കള്‍ – ഷെഹര്‍ബന്‍ (8ാം ക്ലാസ് വിദ്യാര്‍ഥി), മെഹറുബാന്‍ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...