കോൺഗ്രസിൽ തർക്കങ്ങളില്ല ; മുഖ്യമന്ത്രി പദത്തിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ടി. സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനിടയിലോ സാധാരണ പ്രവർത്തകർക്കിടയിലോ യാതൊരുവിധ തർക്കങ്ങളുമില്ലെന്ന് ടി. സിദ്ധിഖ് എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാരും തനിക്ക് മുഖ്യമന്ത്രി പദം വേണമെന്നോ മറ്റുള്ളവർ മാറിനിൽക്കണമെന്നോ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് സിദ്ധിഖ് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ വളരെ ശാന്തമായും കൃത്യതയോടുകൂടിയും തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കപ്പാസിറ്റിയും സ്ട്രെങ്ത്തുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് സി.പി.എം അടക്കമുള്ള രാഷ്ട്രീയ എതിരാളികളാണെന്നും എന്നാൽ പ്രവർത്തകർക്കിടയിൽ അത്തരം ഭിന്നതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർട്ടി ഏൽപ്പിച്ച എംഎൽഎ എന്ന ദൗത്യം ഉത്തരവാദിത്തത്തോടെയാണ് താൻ നിർവഹിക്കുന്നത്. മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന സമയത്ത് കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും ടി. സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...