അടൂര്‍ നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ ഇല്ല ; സന്ധ്യ കഴിഞ്ഞാല്‍ നഗരം സാമൂഹ്യ വിരുദ്ധരുടെ താവളം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ ഇല്ലാതെ വന്നതോടെ നഗരത്തില്‍ ഇരുട്ട് വീണുകഴിഞ്ഞാല്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിക്കുന്നു. നഗരത്തില്‍ ആകെ സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകള്‍ തകരാറിലായിട്ട് കാലങ്ങളേറെയായി. ഒടിഞ്ഞു തൂങ്ങി നില്‍ക്കുന്ന ഈ ക്യാമറകള്‍ നിവര്‍ത്തി വെക്കാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. 2019 നവംബറില്‍ അടൂര്‍ പോലീസും ജനമൈത്രി സമിതിയും ചേര്‍ന്ന് സ്ഥാപിച്ച ക്യാമറകളാണ് ഇപ്പോള്‍ ഒടിഞ്ഞ് തൂങ്ങി നില്‍ക്കുന്നത്. അടൂര്‍ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിനുള്ളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പരസ്യ ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ മറഞ്ഞുപോയ നിലയിലാണ്. അടൂര്‍ നഗരസഭയായിരുന്നു ക്യാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയിരുന്നത്. പോലീസ് സ്റ്റേഷനിലാണ് ഇതിന്റെ കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

ക്യാമറയുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ അടൂര്‍ നഗരസഭയ്ക്ക് മുന്നില്‍ എത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പൊതു ജനങ്ങളില്‍ നിന്നും ഉയരുന്ന ആക്ഷേപം. ഇതിനാല്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രതികള്‍ രക്ഷപെടുകയാണ്. നിരീക്ഷണ ക്യാമറകള്‍ ഇല്ലാതെ വന്നതോടെ അടൂര്‍ നഗരത്തില്‍ വാഹന മോഷണവും അപകടങ്ങളും നടക്കുമ്പോള്‍ തെളിവിനായി സമീപത്തെ സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സി.സി.റ്റി.വി ക്യാമറകള്‍ തേടി നടക്കുകയാണ് അടൂര്‍ പോലീസ്.

64 ക്യാമറകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ നഗരം നേരിടുന്ന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ. ഇത് കാണിച്ച് പോലീസ് മുന്‍പ് നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വനിതാ ക്ഷേമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരീക്ഷണ ക്യാമറകള്‍ക്കായി 28 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുവാന്‍ അടൂര്‍ നഗര സഭയ്ക്ക് സാധിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...