വിദ്യാധരപണിക്കരുടെ കൃഷിത്തോട്ടത്തിലുണ്ട് വിഷമില്ലാത്ത നാടന്‍ പച്ചക്കറികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ണിലിറങ്ങി കൃഷി ചെയ്യാന്‍ പുതുതലമുറയ്ക്ക് പാഠം പകര്‍ന്ന് വി.പി വിദ്യാധരപണിക്കര്‍ കൊയ്‌തെടുത്തത് നൂറുമേനി വിജയം. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് എന്നതിന്റെ ഭാഗമായാണ് പന്തളം തെക്കേക്കര പഞ്ചായത്തിലെ ഇടമാലിയിലെ വീടിനോട് ചേര്‍ന്ന് കിടക്കുന്ന ഒന്നര ഏക്കര്‍ സ്ഥലത്ത് വിദ്യാധരപണിക്കര്‍ കൃഷി ചെയ്യാന്‍ ആരംഭിച്ചത്. അന്‍പത്തിയാറുകാരനായ വി.പി വിദ്യാധരപണിക്കര്‍ പന്തളം തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമാണ്.

നാടന്‍, ഹൈബ്രിഡ് ഇനങ്ങളിലുള്ള വെണ്ട, വഴുതന, പയര്‍ കൂടാതെ പച്ചമുളക്, പാവല്‍, പടവലം, കോവല്‍, വെള്ളരി, സാലഡ് വെള്ളരി, ചീര, മത്തന്‍, ഉണ്ടമുളക്, തക്കാളി എന്നിവയാണ് നൂറുമേനി വിളവ് സമ്മാനിച്ചത്. പഞ്ചായത്തില്‍ നിന്നും നല്‍കിയ വിത്തുകള്‍ ശേഖരിച്ചാണ് ചെറിയ തോതില്‍ കൃഷിക്ക് തുടക്കം കുറിച്ചത്. യാതൊരു തരത്തിലുള്ള രാസവളങ്ങളും പ്രയോഗിക്കാതെയുള്ള ജൈവരീതിയിലുള്ള വളപ്രയോഗങ്ങളാണ് വിദ്യാധരപണിക്കര്‍ തന്റെ കൃഷിത്തോട്ടത്തില്‍ പ്രയോഗിച്ചത്. മികച്ച രീതിയിലുള്ള വളപ്രയോഗവും പരിപാലനവും തന്നെയാണ് തന്റെ ഈ വിജയത്തിന് കാരണമെന്ന് വിദ്യാധരപണിക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.

തട്ടുതട്ടായി കിടക്കുന്ന കൃഷി ഭൂമിയുടെ തട്ടുകള്‍ ഇടിയാതിരിക്കാന്‍ കയര്‍ ഭൂവസ്ത്രം ഇട്ട് ബലപ്പെടുത്തുന്ന രീതിയാണ് കൃഷിയിടത്ത് അവലംബിച്ചിട്ടുളത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മാതൃകാകൃഷിത്തോട്ടം എന്ന നിലയിലേക്ക് ഉയരാന്‍ ഇടമാലിയിലെ വിദ്യാധരപണിക്കരുടെ കൃഷിത്തോട്ടത്തിന് സാധിച്ചിട്ടുണ്ട്. ഭാര്യയും മകനും മരുമകളും കൊച്ചുമകളും അടങ്ങിയ വിദ്യാധരപണിക്കരുടെ കുടുംബവും അദ്ദേഹത്തിന് ഏറെ പിന്തുണയാണ് നല്‍കുന്നത്. നാടന്‍ പച്ചക്കറികളുടെ കാര്യം അറിഞ്ഞെത്തുന്ന മറ്റ് പഞ്ചായത്തുകളിലെ ആളുകള്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നിറയെ പച്ചക്കറികളും നല്‍കിയാണ് വിദ്യാധരപണിക്കര്‍ മടക്കി അയക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...