രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെയും ഊര്‍ജക്ഷാമത്തിന്റെയും സാഹചര്യത്തില്‍ പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും, ആഭ്യന്തര യാത്രാ ടിക്കറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പരിധി പിന്‍വലിച്ചതുമാണ് നിരക്ക് വര്‍ധനവിന് കളമൊരുക്കുക. പരിധി ഒഴിവാക്കിയതോടെ ഇനി വിമാനക്കമ്പനികള്‍ക്ക് നിരക്ക് തീരുമാനിക്കാനാകും.ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന യാത്രക്ക് പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ തുക ഈടാക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് പിന്‍വലിച്ചിരിക്കുന്നത്.

അതേസമയം അനിയന്ത്രിതമായി ചാര്‍ജ് കൂട്ടിയാല്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. വിമാന ഇന്ധനത്തിന്റെ വില ഏപ്രില്‍ ഒന്ന് മുതല്‍ പരിഷ്‌കരിക്കുമെന്നും ഈ വര്‍ഷം വലിയ വര്‍ധനവുണ്ടാകുമെന്നും വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. അവധിക്കാലത്തെ യാത്രക്കാരുടെ വര്‍ധനവ്, ഉയര്‍ന്ന ഇന്ധന ചെലവ്, വിമാനങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് ആഭ്യന്തര നിരക്കുകള്‍ ഉയരുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...