സംസ്ഥാനത്തെ ആശുപത്രികളിൽ പരിശീലനം കിട്ടിയ നഴ്സുമാരുടെ കടുത്ത ക്ഷാമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദേശ കുടിയേറ്റം കൂടിയതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ പരിശീലനം കിട്ടിയ നഴ്സുമാരുടെ കടുത്ത ക്ഷാമമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രവർത്തിപരിചയമുള്ള നഴ്സുമാരുടെ കുറവ് രോഗിപരിചരണത്തെ ബാധിക്കുമെന്നാണ് ഡോക്ടർമാരുടെ ആശങ്ക. ചില ആശുപത്രികൾ നഴ്സിംഗ് യോഗ്യത ഇല്ലാത്തവർക്ക് പേരിന് പരിശീലനം നൽകി നിയമിക്കുന്നത് സർക്കാർ തടയണമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ വ്യക്തമാക്കി. ഉയർന്ന ശമ്പളം, സമ്മർദ്ദമില്ലാത്ത തൊഴിലിടം. വിദേശ രാജ്യത്തെ സാമൂഹിക സുരക്ഷ. നാട്ടിലെ ആശുപത്രികളിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ വിട്ട് വിദേശത്ത് എത്തിയവർ സംതൃപ്തരാണ്. ഇനി എന്തിന് നാട്ടിലേക്ക് മടങ്ങണമെന്നാണ് ചോദ്യം. ഇപ്പോൾ ബിഎസ്‍സി നഴ്സിംഗ് പഠിച്ചിറങ്ങുന്നവര്‍ തൊഴിൽ ഭാഷ പരീക്ഷ പാസായി നേരെ വിദേശത്തേക്കാണ്.

അവർക്കതിന് കൃത്യമായ കാരണങ്ങളുമുണ്ട്. കൊവിഡിന് ശേഷം ലോകവ്യാപകമായി നഴ്സുമാരുടെ ആവശ്യം കൂടി.പല രാജ്യങ്ങളും വിസാ നിയമങ്ങൾ എളുപ്പമാക്കി. 2021 മുതൽ ശരാശരി 35,000 നഴ്സുമാർ ഓരോ വർഷവും കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോയെന്നാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചിറങ്ങിയ മലയാളി നഴ്സുമാരുടെ കൂടി കണക്കെടുത്താൽ ഇരട്ടിയാകും. ഇതോടെ സംസ്ഥാനത്തെ ആശുപത്രികൾ നേരിടുന്നത് പ്രവർത്തിപരിചയമുള്ള നഴ്സുമാരുടെ കടുത്ത ക്ഷാമം. എ എൻ എം അഥവാ അസിസ്റ്റൻഡ് നഴ്സ് ആന്‍ഡ് മിഡ്‍വൈഫറി രണ്ട് വർഷ കോഴ്സ് കഴിഞ്ഞവരെ പരിശീലിപ്പിച്ച് പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ് ചില ആശുപത്രികൾ.

ഒരു വിഭാഗം ആശുപത്രികൾ എ എൻ എം കോഴ്സ് പാസാക്കാത്തവരെ പോലും നഴ്സുമാരായി നിയമിക്കുന്ന ഗുരുതര സാഹചര്യമാണ് ഇപ്പോഴുള്ളതെന്നാണ് യുഎൻഎ പറയുന്നത്. 2018 ൽ യുഎൻഎ നടത്തിയ സമരത്തിന് ശേഷം സംഘടന സാന്നിധ്യമുള്ള ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച ശമ്പള വർധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും കുടുംബത്തിനുള്ള സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് നഴ്സുമാർ കുടിയേറ്റം തുടരുകയാണ്. ആരോഗ്യ കേരളത്തിനെയാണ് ഇത് ക്ഷീണിപ്പിക്കുന്നതും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓഗസ്റ്റ് 12-ന് സമ്പൂർണ സൂര്യഗ്രഹണം

0
ന്യൂഡൽഹി: ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ആകാശ പ്രതിഭാസങ്ങളിലൊന്നായ സമ്പൂർണ...

അമിത് ഷാ പാർലമെന്‍റ് കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നു സഭയിലേക്ക് വരാതെ ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ.സി...

0
ന്യൂഡൽഹി: പാർലമെന്റിൽ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി...

‘എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ’ ; പോലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

0
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്ന് വീണ്ടും ഭീഷണിയുമായി അർജുൻ...

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി ; അച്ഛനടക്കം ഏഴ് പ്രതികള്‍

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ...