നീലിപിലാവ്, മണിയാർ റോഡിലെ അടിക്കാടുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : നാലു വശവും വനത്താൽ ചുറ്റപ്പെട്ട കട്ടച്ചിറയിലേക്ക് നീലിപിലാവ്, മണിയാർ എന്നി ഭാഗങ്ങളിൽ നിന്നും കടന്നു ചെല്ലുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള അടിക്കാടുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. മണിയാർ ഭാഗത്ത് നിന്ന് 7 കിലോമീറ്ററും ചിറ്റാർ നീലിപിലാവിൽ നിന്ന് ഒന്നര കിലോമീറ്ററും ദൂരം താണ്ടി വേണം കട്ടച്ചിറ വാർഡിൽ എത്താൻ. കട്ടച്ചിറ ഗവൺമെന്റ്‌ ഹൈസ്കൂൾ, എൽ പി സ്കൂൾ എന്നിവയും രണ്ട് അങ്കണവാടിയും പ്രവർത്തിക്കുന്ന ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നാണ് ദിനംപ്രതി അധ്യാപകർ എത്തുന്നത്. ഇവിടേക്ക് കടന്നു വരുന്ന വഴികളുടെ ഇരുവശവും ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതാണ്. അടിക്കാടുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നതിനാൽ ഡ്രൈവർമാർക്ക് കാഴ്ച്ച മറയുകയും അപകടം ഉണ്ടാകാനും സാധ്യതയേറെയാണ്. വടശ്ശേരിക്കര റേഞ്ച് വനമേഖലയിൽപെട്ട പ്രദേശമാണിത്. അടിയന്തിരമായി കാടുകൾ നീക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സ്റ്റേഷൻ ചുമതല ; എസ്.ഐ.യ്ക്ക് പകരം ഇൻസ്പെക്ടർ മതിയെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

0
തിരുവനന്തപുരം : ക്രമസമാധാനപരിപാലന രംഗത്ത് ഒന്നാംസ്ഥാനത്തുള്ള കേരളം, പോലീസ് സ്റ്റേഷൻ ചുമതല...

ശബരിമല നെയ്യ് വിവാദം ; 3465 ലിറ്ററിൽ അന്വേഷണം വാഹനക്കരാറുകാരനിലേക്ക്

0
തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ തീർഥാടനക്കാലത്ത് മിൽമയിൽനിന്ന് വാങ്ങിയ നെയ്യിൽനിന്ന് 3465...

പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; യുവാവ് അറസ്റ്റിൽ

0
മുംബൈ : മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ പ്രായപൂർത്തിയാകാത്തവരെയും യുവാക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയും...

സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ഗ്രിപ്പിൻ്റെ ഭാഗമായി പട്ടിക തയ്യാറാക്കി പോലീസ്....