കോന്നി കൃഷി സംഘം പിരിച്ചു വിട്ടുകൊണ്ട് ഉത്തരവ് ഇട്ടതിന് എതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഇളകൊള്ളൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന കോന്നി കൃഷി സംഘം ഭരണ സമിതി കോന്നി അസിസ്റ്റന്റ് കൃഷി ഡയറക്റ്റർ അകാരണമായി പിരിച്ചു വിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെയ് 29 നാണ് പത്ത് അംഗ ഭരണ സമിതി പിരിച്ചു വിട്ട് കോന്നി അസിസ്റ്റന്റ് കൃഷി ഡയറക്റ്റർ ഉത്തരവ് ഇറക്കുന്നത്. സംഘത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഡയറക്റ്റർക്ക് നൽകുവാൻ കാലതാമസം വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ ഈ വിഷയത്തിൽ പൊതുയോഗം ചേർന്ന് തീരുമാനം എടുക്കാതെയാണ് ഡയറക്റ്റർ തീരുമാനം നടപ്പിലാക്കിയത് എന്നും ഇത് കർഷകരോടുള്ള അനീതി ആണെന്നും ബൈലോ അനുസരിച്ചുള്ള നടപടി ക്രമങ്ങൾ അല്ല നടന്നതെന്നും ഇവർ ആരോപിക്കുന്നു.

കോന്നി, പ്രമാടം, അരുവാപ്പുലം, വള്ളിക്കോട്, തണ്ണിത്തോട്, മൈലപ്ര, മലയാലപ്പുഴ തുടങ്ങിയ ഏഴ് ഗ്രാമ പഞ്ചായത്തുകൾ ആണ് ഈ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. ഈ ഗ്രാമ പഞ്ചായത്തുകളിലെ നിരവധി കർഷകരും ഇവിടെ അംഗത്വത്തിൽ ഉണ്ട്. ഈ ആളുകളോട് ഒന്നും ആലോചിക്കാതെ ആണ് ഈ തീരുമാനങ്ങൾ കൃഷി ഡയറക്റ്റർ നടപ്പാക്കിയത് എന്നാണ് ആരോപണം ഉയരുന്നത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം വി അമ്പിളിയുടെ സാന്നിധ്യത്തിൽ കൃഷി സംഘം പ്രതിനിധികൾ യോഗം വിളിച്ചു ചേർക്കുകയും തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൂന്ന് ദിവസത്തിനകം ഈ വിഷയത്തിൽ റിപ്പോർട്ട് നൽകണം എന്ന് ജില്ലാ കൃഷി ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...