അടൂര്‍ മോഡേൺ വേബ്രിഡ്‌ജിന് സമീപത്തെ കുഴി അടയ്ക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

അടൂർ : എം.സി.റോഡിൽ സെൻട്രൽ ടോളിൽനിന്ന്‌ നെല്ലിമുട്ടിൽപ്പടി ഭാഗത്തേക്ക് വരുമ്പോൾ മോഡേൺ വേബ്രിഡ്ജിന് സമീപത്തെ കുഴി അടയ്ക്കാൻ ഒരു നടപടിയും ഇല്ല. നഗരത്തിലെ പ്രധാന റോഡുകളെല്ലാം പൊതുവേ കുഴികൾകൊണ്ടും വിള്ളൽകൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ അപകടഭീഷണിയുള്ളത് വേബ്രിഡ്ജിനുസമീപത്തെ ഈ കുഴിയാണ്. കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയതാണ് കുഴി രൂപപ്പെടാൻ കാരണം. അറ്റകുറ്റപ്പണി നടത്തിയശേഷം കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചതാണ്. പക്ഷേ ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് ഇളകി വീണ്ടും കുഴി രൂപപ്പെട്ടു. ശനിയാഴ്ച രാത്രി 9.15-ന് ഈ കുഴിയിൽ ഓട്ടോറിക്ഷ ചാടി മറിഞ്ഞ സംഭവമുണ്ടായി.

ഇരുചക്രവാഹനങ്ങൾ സ്ഥിരമായി ഈ കുഴിയിൽ ചാടുക പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ആറുമാസം മുൻപ് റോഡിൽ ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിന്റെ ഒരു ഭാഗം പൊങ്ങിയും മറ്റൊരു ഭാഗം താഴ്ന്നും തുടങ്ങിയിരുന്നു. മഴക്കാലമായതോടെ റോഡിലുണ്ടായ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനയാത്രികർക്ക് ഇവിടെ കുഴിയുണ്ടെന്ന കാര്യം പെട്ടെന്ന് മനസ്സിലാകില്ല. നിലവിൽ കുഴിയിൽ ചെറിയ കല്ലുകളും മൺകട്ടകളും ഇട്ടിരിക്കുകയാണ്. അടിയന്തിരമായി കുഴി ടാർ ചെയ്ത് അടയ്ക്കണമെന്നാണ് സമീപത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകള്‍ ഒഴിവാക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

0
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജില്ലയിലെ...

കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറി ഓടയിലേക്ക് ചരിഞ്ഞു

0
കോന്നി : കോന്നി എഫ്.സി.ഐ ഗോഡൗണിന് സമീപം ഭാരം കയറ്റി വന്ന ലോറി...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

ബാല്യസ്പന്ദനം പദ്ധതി – പഴവങ്ങാടി പഞ്ചായത്തുതല ഉദ്ഘാടനം നടന്നു

0
റാന്നി : അങ്കണവാടി കുട്ടികൾക്കുള്ള ത്രൈമാസ ആരോഗ്യ പരിശോധനയായ ബാല്യസ്പന്ദനം പദ്ധതിയുടെ...