ക്ഷാമബത്ത ഉത്തരവിൽ കുടിശികയില്ല ; ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ച് – എസ്. ഇ. യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തതിനെതിരെ സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റി കളക്ട്രേറ്റിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നോട്ടീസ് പതിച്ച് പ്രതിഷേധിക്കുന്നതിൻ്റെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് സിബി മുഹമ്മദ് നിർവഹിച്ചു. പുതിയ ക്ഷാമബത്ത ഉത്തരവ് വന്നപ്പോഴും കുടിശ്ശിക ആയി ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തിൽ 27000 മുതൽ 1,62000 രൂപ വരെ ആണ് വിവിധ തസ്തികയിലുള്ള ജീവനക്കാർക്ക് നഷ്ടമാകുന്നത്. ക്ഷാമബത്ത ഉത്തരവ് പുറത്തിറക്കുമ്പോൾ തന്നെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ ധനകാര്യ വകുപ്പ് അറിയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് തവണകളായി പുറത്തിറക്കിയ ക്ഷാമബത്ത ഉത്തരവിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ല. ഈ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും ക്ഷാമബത്ത അരിയർ ലഭിക്കുന്നത് വരെ തുടർ സമരങ്ങൾ നടത്തുമെന്നും സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് സിബി മുഹമ്മദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഹാഷിം എ. ആർ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജില്ലാ സെക്രട്ടറി അജി എ .എം സംസ്ഥാന സെക്രട്ടറി പി ജെ താഹ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷമീം എസ്, അഫ്സൽ വകയാർ, ജയകുമാർ എസ് , ഷാബുദ്ദീൻ .എ, മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...