Friday, October 11, 2024 6:04 am

വാഹനത്തിൽ ഇന്ധനമില്ല, കാട്ടാനയെ തുരത്താൻ വനംവകുപ്പിനെ ഫോൺ വിളിച്ചയാൾക്ക് വിചിത്ര മറുപടിയുമായി ഉദ്യോഗസ്ഥ‍ർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് ഫോൺചെയ്ത നാട്ടുകാരന് ഉദ്യോഗസ്ഥ‍ർ നൽകിയ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ്. ഇടുക്കി കാന്തല്ലൂരിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിളിച്ചപ്പോഴാണ് വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും മറുപടി നൽകിയത്. കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർത്ഥിച്ചാണ് പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താമെന്നുമായിരുന്നു മറുപടി കൊടുത്തത്.

ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞുവെച്ചു. വനംവകുപ്പിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. ഇന്ധനത്തിനും നിത്യനിദാന ചെലവിനും മുൻകൂറായി അനുവദിച്ച പണം തീർന്നതിനാലാണ് പ്രതിസന്ധിയെന്നും അടിയന്തിര പരിഹാരം കാണുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥ‍ർ അറിയിച്ചു. ചിന്നക്കനാലിലെ ദ്രുതകർമ്മ സേനാംഗങ്ങൾക്ക് മാസങ്ങളായി ശമ്പളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മനുഷ്യ-മൃഗ സംഘർഷം കൂടുതലുളള മേഖലയിലാണ് ഈ രീതിയിൽ സർക്കാർ അലംഭാവമെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ; ഇന്നും സംസ്ഥാനത്ത് മഴ തുടരും

0
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം

0
ലെബനൻ: തെക്കന്‍ ലെബനനിലെ മൂന്ന് യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75...

ഒൻപതു വയസുകാരിയെ പീഡിപ്പിച്ചു ; പ്രതിയ്ക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്...

0
തിരുവനന്തപുരം: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 12 വർഷം കഠിന തടവും...