സർക്കാർ രൂപവത്‌കരണത്തിന് തിടുക്കപ്പെട്ടു തീരുമാനമില്ല ; കെ.സി. വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇന്ത്യമുന്നണി മികച്ചവിജയം നേടിയെങ്കിലും സർക്കാർ രൂപവത്‍കരിക്കുന്നതിൽ തിടുക്കപ്പെട്ടു തീരുമാനമെടുക്കില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ടി.ഡി.പി. ഉൾപ്പെടെയുള്ളവരുമായി ചർച്ച നടക്കുമോയെന്നത് കാത്തിരുന്ന് കാണൂവെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. കോൺഗ്രസിന്റെ പണം വിവിധ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി. സർക്കാർ തടഞ്ഞുവെച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി. കുറെപ്പേർ ഭീഷണിക്കുവഴങ്ങി ബി.ജെ.പി.യിലേക്കു പോയി.

രാഹുൽഗാന്ധിയെ കടന്നാക്രമിച്ചു. എല്ലാ ഹീനമായ ആക്രമണങ്ങളെയും നേരിട്ട രാഹുൽഗാന്ധി കന്യാകുമാരി മുതൽ കശ്‌മീർ വരെ നടന്നു. അത് ഐതിഹാസികമായി. മുഖ്യധാര ദേശീയമാധ്യമങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ഒരേയൊരുപക്ഷത്താണു നിന്നത്. നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തെക്കുറിച്ച് ചർച്ചയുണ്ടായില്ല. അക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് നോട്ടീസ് നൽകാൻപോലും തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറായില്ലെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ...

0
ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ...

ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ 73കാരനും 58കാരിയും മലയിൽ കുടുങ്ങിയത് 30 മണിക്കൂർ

0
ബീജിംഗ്: രക്ഷാപ്രവർത്തകരുടെ നിർദേശം അവഗണിച്ചതിനെ തുടർന്ന് വനയാത്രയ്ക്കിടെ വഴിതെറ്റിയവർ 30...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം

0
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ...

കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18...