പുളിമുക്കിൽ വെളിച്ചമില്ല ; അപകടങ്ങൾ വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ പുളിമുക്കിൽ വെച്ചമില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രണ്ട് അപകടങ്ങൾ ആണ് ഇവിടെ നടന്നത്. റോഡ് കുറുകെ കടന്ന തമിഴ്നാട് സ്വദേശി അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് മരണപെട്ടതും ഇവിടെ തന്നെ. സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പലയിടത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടും കൊടും വളവുള്ള ഈ ഭാഗത്ത് വെളിച്ചമില്ലത്തത് ആണ് യാത്രക്കാരെ വലക്കുന്നത്. പത്തനംതിട്ട ഭാഗത്ത്‌ നിന്നും എതിരെയും വരുന്ന വാഹനങ്ങൾക്ക് തമ്മിൽ കാണുവാൻ പോലും സാധിക്കാറില്ല. രാത്രിയിൽ വെളിച്ചമില്ലാത്തത് മൂലം വേഗതയിൽ വരുന്ന വാഹനങ്ങൾ വളവിന് തൊട്ടടുത്ത് എത്തുമ്പോൾ ആണ് കൊടും വളവാണ് എന്ന് അറിയുക. വേഗത്തിൽ വരുന്ന വാഹനം പെട്ടന്ന് നിർത്താൻ നോക്കിയാൽ അപകടം ഉറപ്പ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന പാതയിലൂടെ സഞ്ചരിച്ച വാഹനം വളവിൽ നിയന്ത്രണം വിട്ട് സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചത്. യാത്രക്കാർ വലിയ പരിക്കുകൾ ഏൽക്കാതെ രക്ഷപെടുകയായിരുന്നു.

സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ കൊടും വളവായിരുന്നു ഈ ഭാഗം. പുതിയ റോഡ് നിർമ്മിച്ചപ്പോൾ വളവ് ഏറകുറെ നിവർത്തിയിട്ടും അപകടങ്ങൾക്ക് കുറവില്ല. അപകട മേഖലയാണെന്ന് സൂചന നൽകാൻ കെ എസ് റ്റി പി റോഡിൽ മഞ്ഞ വര വച്ചിട്ടുണ്ട് എങ്കിലും ഇതൊന്നും വക വെക്കാതെയാണ് വാഹനങ്ങളുടെ യാത്ര. വലിയ വാഹനങ്ങൾ പോലും അപകടകരമായ രീതിയിൽ മഞ്ഞ വര മറികടന്ന് പോകുന്നത് കാണാം. കുറച്ചു കാലങ്ങൾക്ക് മുൻപ് ഇളകൊള്ളൂർ പള്ളിക്ക് സമീപം ഇത്തരത്തിൽ കെ എസ് ആർ റ്റി സി മഞ്ഞ വര മുറിച്ചു കടന്നതിനെ തുടർന്നാണ് ബസ് പള്ളിയുടെ മുറ്റത്തേക്ക് ഇടിച്ചു കയറി നിറവധി ആളുകൾക്ക് പരിക്കേറ്റ വലിയ അപകടം നടന്നത്. ശബരിമല മണ്ഡല കാലം കൂടി ആരംഭിച്ചതോടെ ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തരുടെ ആടക്കം നിരവധി വാഹനങ്ങൾ ആണ് ഈ വഴി രാപകൽ ഇല്ലാതെ സഞ്ചരിക്കുന്നത്. കുമ്പഴ മുതൽ കോന്നി റീച്ചിൽ ഉൾപെടുന്ന മല്ലശേരിമുക്ക്, പുളിമുക്ക്, ചിറ്റൂർ മുക്ക്, മാമൂട്, ഇലകൊള്ളൂർ തുടങ്ങി പലയിടത്തും അപകടങ്ങൾ വർധിച്ചു വരികയാണ്. റോഡിൽ പലയിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്നും ആവശ്യം ശക്തമാകുന്നുണ്ട്. മണ്ഡല കാലം ആരംഭിച്ച് വാഹനതിരക്ക് വർധിച്ചതോടെ അപകടങ്ങളും വർധിക്കുമെന്നാണ് ഇപ്പോഴുള്ള ആശങ്ക

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...