കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് വെളിച്ചമില്ല ; രോഗികൾ ബുദ്ധിമുട്ടിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ദിവസവും നിരവധി രോഗികൾ എത്തിച്ചേരുന്ന കോന്നി താലൂക്ക് ആശുപത്രിപരിസരത്തെ വെളിച്ചക്കുറവ് രോഗികളെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രിയിലേക്ക് കയറുന്ന വഴിയിൽ ഇലക്ട്രിക് പോസ്റ്റിലെ മങ്ങിയ വെളിച്ചം മാത്രമാണ് ഉള്ളത്. ആശുപത്രിയിൽ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ലാബ് അത്യാഹിത വിഭാഗത്തിന് മുകളിലത്തെ കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലേക്കും ഇതിന് മുകളിലത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡിലേക്കും കയറി പോകണം എങ്കിൽ കയ്യിൽ വെളിച്ചം കരുതാതെ കഴിയില്ല. വാഹനാപകടങ്ങൾ അടക്കം കൂടുതലും രാത്രിയിലാണ് കോന്നിയിൽ നടക്കുന്നത്. ഇതിനാൽ തന്നെ ലാബ് ടെസ്റ്റുകൾ അടക്കം ഇവിടെ ചെയ്യേണ്ടി വരുന്നുണ്ട്.

സ്ത്രീകൾ അടക്കം ഈ ഇരുട്ടിൽ കൂടി വേണം പരിശോധനകൾക്കായി ലാബിലേക്കും വാർഡിലേക്കും എത്തുവാൻ. വെളിച്ചം കുറവുള്ളതിനാൽ തെരുവ് നായ ശല്യവുമുണ്ട്. കോന്നിയിലെ മലയോര മേഖലയിലെ ജനങ്ങൾ ഏറെയും ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് കോന്നി താലൂക്ക് ആശുപത്രി. എന്നിട്ടും സ്ഥലത്ത് ആവശ്യത്തിനുള്ള വെളിച്ചം നൽകുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ പലയിടത്തും നിരീക്ഷണ ക്യാമറകൾ അടക്കം സ്ഥാപിക്കേണ്ടതുമുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളിൽ ആവശ്യത്തിനും ആനാവശ്യത്തിനും ഹൈമാസ്റ്റ് ലൈറ്റുകൾ സ്റ്റാപിക്കുന്ന ജനപ്രതിനിധികൾ കോന്നി താലൂക്ക് ആശുപത്രി പരിസരം ഇരുട്ടിലായത് കണ്ടിട്ടും കണ്ണടക്കുന്നതിൽ പ്രതിഷേധത്തിലാണ് ജനങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...