നവ കേരള സദസ്സിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംരക്ഷണം നൽകേണ്ട കാര്യമില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നവകേരള സദസ്സിന് പാർട്ടി പ്രവർത്തകർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നവകേരള സദസ്സ് സർക്കാർ പരിപാടിയാണ്. പാർട്ടി പരിപാടിയാണെങ്കിൽ മാത്രമേ പാർട്ടി പ്രവർത്തകരുടെ സംരക്ഷണം ആവശ്യമുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടിക്ക് കായികമായി പ്രതിരോധം തീര്‍ക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. പരിപാടികൾക്ക് സംരക്ഷണം നൽകാൻ പോലീസ് തന്നെ ധാരാളമാണ്. ഇനിയും സിപിഎം പ്രവര്‍ത്തകര്‍ അതിന് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലേതടക്കമുള്ള തിരിച്ചടികൾ കേരളത്തിലെ പാർട്ടിക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും ആന്ധ്രയിലെയും അനുഭവങ്ങൾ പാഠമാണ്. പാര്‍ട്ടി സംവിധാനം സ്വതന്ത്രമായി നിന്നുകൊണ്ട് ഏത് ഭരണ സംവിധാനത്തിന്റെയും ഭാഗമായി മുന്നോട്ട് പോകാൻ നല്ല ആര്‍ജ്ജവവും ശേഷിയും നേടണം. കേരളത്തിലെ പാർട്ടി പിണറായിക്ക് കീഴിൽ എന്നത് തെറ്റായ പ്രചാരണമാണ്. പാര്‍ട്ടിയിലെ സീനിയര്‍ കേഡറ്റും പിബി അംഗവുമാണ് പിണറായി വിജയൻ. പാര്‍ട്ടിക്കകത്ത് വിഷയങ്ങൾ ചര്‍ച്ച ചെയ്ത് ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹവും പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...