ദിലീപിന് തിരിച്ചടി ; വധഗൂഢാലോചന കേസന്വേഷണത്തിന് സ്റ്റേയില്ല ; വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വധഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളി. കേസിൽ വിശദമായ വാദം കേൾക്കണമെന്നും കേസന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഇതിനിടെ വധഗൂഢാലോചനാ കേസിൽ പോലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടിസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാൽ നാളെ ഹാജരാകണോ എന്നതിൽ ഇതുവരെ സായ് ശങ്കർ തീരുമാനം എടുത്തിട്ടില്ല. വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കൻഡ്. ജനുവരി 8 ന് വാട്‍സ് ആപ് കാൾ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയത്. അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്. കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...