ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നതിൽ തെറ്റില്ല ; നിരീക്ഷണവുമായി പാ​ട്ന ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പാട്ന: സ്വന്തം ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് ക്രൂരതയല്ലെന്ന് പാ​ട്ന ഹൈക്കോടതിയുടെ പരാമർശം. മാർച്ച് 22ന് ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ബീഹാർ സ്വദേശിനിയായ ജ്യോതി ഭർത്താവായ നരേഷ് കുമാർ ഗുപ്തയ്ക്കെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബിബേക് ചൗധരി പരാമർശം നടത്തിയത്.ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് 21-ാം നൂ​റ്റാണ്ടിൽ മാനസികമായി തളർത്തില്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്. ദമ്പതികൾ പരസ്പരം വഴക്കിടുമ്പോൾ തെ​റ്റായ പദങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും കോടതി പറഞ്ഞു. പക്ഷെ അതും മർദ്ദനവുമായും ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വാദത്തിന് ശേഷം ഐപിസി സെക്ഷൻ 498 എ പ്രകാരം നരേഷിന് ഭാര്യയോട് ക്രൂരത കാട്ടിയെന്നും സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചെന്നും തെളിഞ്ഞതോടെ കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാ​റ്റുകയായിരുന്നു.ഇരുവരും 1993 മാർച്ച് ഒന്നിനാണ് വിവാഹിതരാകുന്നത്. തൊട്ടടുത്ത വർഷം തന്നെ നരേഷിനെതിരെ ഭാര്യയുടെ പിതാവ് കൻഹയ്യാ ലാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ജ്യോതിയെ സ്ത്രീധനത്തിന്റെ പേരിൽ നരേഷും പിതാവും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൻഹയ്യ പരാതി സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....