ഇരു വൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായമേകാന്‍ ഒരു നാട് ഒന്നിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇരു വൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായമേകാന്‍ ഒരു നാട് ഒന്നിച്ചു. കോട്ടയം വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനുരാഗിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് ജനകീയ കൂട്ടായ്മ. വൈക്കം പട്ടണത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം അനുരാഗിന് ചികിത്സാ സഹായം തേടിയുള്ള ബോര്‍ഡുകള്‍ ഒരുപാട് കാണാം. ഓട്ടോ ഡ്രൈവറായ അനുരാഗിന്‍റെ ഇരുവൃക്കകളും തകരാറിലായതോടെയാണ് സഹായത്തിന്‍റെ ആയിരം കരങ്ങള്‍ ഒന്നിച്ചു നീട്ടി നാട്ടുകാര്‍ ഒരുമിച്ച് ഇറങ്ങിയത്.

രോഗബാധിതനായ അനുരാഗിന് വൃക്ക നല്‍കാന്‍ ഭാര്യ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ടി വരുന്ന 26 ലക്ഷത്തോളം രൂപ കണ്ടെത്താനാണ് നാട്ടുകാരുടെ ഈ സ്നേഹ കൂട്ടായ്മ. ഈ മാസം 24നകം വൈക്കം മുന്‍സിപ്പാലിറ്റിയിലെ 26 വാര്‍ഡുകളിലും നാട്ടുകാരുടെ സംഘമിറങ്ങും. ഓരോ വീട്ടില്‍ നിന്നും കിട്ടുന്ന ചെറിയ തുകകള്‍ സമാഹരിക്കും. നാട്ടുകാര്‍ക്ക് പുറമേ മറുനാടുകളിലുള്ള നല്ല മനസുളള മനുഷ്യരുടെയെല്ലാം പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
NURAG CHIKILSA SAHAYA SAMITHY,VAIKKOM
ACCOUNT NUMBER 553702010016868
IFSC UBIN0555371
UNION BANK OF INDIA VAIKKOM BRANCH

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...