ലോക്‌സഭയിലെത്തുന്ന പ്രായം കുറഞ്ഞ നാല് എംപിമാര്‍ ഇവരാണ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച, പ്രായം കുറഞ്ഞ നാല് പേരാണ് ഇത്തവണ ലോക്‌സഭയിലെത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച പുഷ്‌പേന്ദ്ര സരോജ്, പ്രിയ സരോജ്, ലോക്ജനതാ ശക്തി പാര്‍ട്ടിയുടെ ശാംഭവി ചൗധരിയും കോണ്‍ഗ്രസിന്റെ സഞ്ജന ജാദവും ആണ് പ്രായം കുറഞ്ഞ നാല് എംപിമാര്‍.

ശാംഭവി ചൗധരി

ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി. സമസ്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും 25 കാരിയുമായ ശാംഭവി ചൗധരി വിജയിച്ചത്. ജെഡിയു മന്ത്രി മഹേശ്വര്‍ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശാംഭവി എന്‍ഡിഎയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിരുന്നു.

സഞ്ജന ജാദവ്

രാജസ്ഥാനിലെ ഭരത്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് സഞ്ജന ജാദവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2023 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

പുഷ്‌പേന്ദ്ര സരോജ്

മുമ്പ് ബിജെപി കൈവശം വച്ചിരുന്ന കൗശമ്പി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥിയായി പുഷ്‌പേന്ദ്ര സരോജ് രാഷ്ട്രീയത്തിലെത്തുന്നത്. ബിജെപി സിറ്റിംഗ് എംപി വിനോദ് കുമാര്‍ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പുഷ്‌പേന്ദ്ര വിജയിച്ചത്. അഞ്ച് തവണ എംഎല്‍എയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഇന്ദര്‍ജിത് സരോജിന്റെ മകനാണ് പുഷ്‌പേന്ദ്ര.

പ്രിയ സരോജ്

5,850 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മച്ച്‌ലിഷഹര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് പ്രിയ സരോജ് വിജയിച്ചത്. സിറ്റിംഗ് ബിജെപി എംപി ഭോലാനാഥിനെതിരെയാണ് പ്രിയ സരോജ് മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിന്റെ മകളാണ് പ്രിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...