ഒക്ടോബർ 11 മുതൽ 15 വരെ ഈ ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദക്ഷിണ റെയിൽവേയുടെ രത്‌ലം ഡിവിഷനിലെ ഉജ്ജയിനിൽ നടക്കുന്ന യാർഡ് നവീകരണത്തിന്റെ ഭാഗമായുള്ള നോൺ-ഇന്റർലോക്ക് ജോലികൾ കാരണം തിരഞ്ഞെടുത്ത ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. 2025 ഒക്ടോബർ 11 മുതൽ ഒക്ടോബർ 15 വരെയാണ് ഈ റൂട്ട് മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. യാത്രക്കാർ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുൻപോ യാത്ര പുറപ്പെടുന്നതിന് മുൻപോ ട്രെയിനുകളുടെ പുതുക്കിയ റൂട്ടുകൾ പരിശോധിക്കാൻ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്കുള്ള തിരുവനന്തപുരം നോർത്ത് – ഇൻഡോർ അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22646) ആണ് വഴിതിരിച്ച് വിടുന്ന ട്രെയിൻ സർവീസുകളിൽ ഒന്ന്.

ഒക്ടോബർ 11ന് രാവിലെ 6.35നാണ് ഈ ട്രെയിൻ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. സാൻ്റ് ഹിർദറം നഗർ, മക്സി, ദേവാസ്, ഇൻഡോർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്. ഉജ്ജയ്നിൽ സ്റ്റോപ്പില്ല. ഇൻഡോറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡോർ – തിരുവനന്തപുരം നോർത്ത് അഹല്യനഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനെയും (ട്രെയിൻ നമ്പർ 22645 ) വഴിതിരിച്ചുവിടും. ഒക്ടോബർ 13 വൈകിട്ട് 4.45ന് ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ ഇൻഡോറിൽ നിർത്തില്ല. ദേവാസ്, മക്സി, സാൻ്റ് ഹിർദറം നഗർ എന്നീ സ്റ്റേഷനുകളിലൂടെയാവും സർവീസ്. ഉജ്ജയിൻ സ്റ്റേഷനിലെ യാർഡ് നവീകരണം സംബന്ധിച്ച ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ട്രെയിൻ വഴിതിരിച്ചുവിടൽ നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...

കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു

0
ബെം​ഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു....

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

0
കൊട്ടാരക്കര: കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ്...

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു ; ശശികല അടക്കം 16 പേര്‍ക്കെതിരെ...

0
കൊച്ചി: എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത്...