എന്നെ മാറ്റാൻ അവർക്കാവില്ല, ഞാന്‍ തന്നെയാണ് പാർട്ടി ബോസ് : മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: എംപിമാരുടെയും എംഎല്‍എമാരുടേയും കൊഴിഞ്ഞുപോക്കിന് പിന്നാലെ, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്(ടിഎംസി) ഔദ്യോഗിക വിഭാഗം ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ വിശദവിവരങ്ങൾ പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി സമർപ്പിച്ചു.ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം മമതാ ബാനർജിയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മമതയുടെ നീക്കം. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ (എഐടിസി) ചെയർപേഴ്സണായി മമതാ ബാനർജിയെ തന്നെ നിലനിർത്തിക്കൊണ്ടുള്ള പുതിയ പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.

പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും തൻ്റെ കൈകളിൽ ഭദ്രമാണെന്ന ശക്തമായ സന്ദേശമാണ് മമത ഇതിലൂടെ നൽകുന്നത്.നേരത്തെ കൊൽക്കത്തയിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ യോഗം ചേർന്ന ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെടുകയും 30 അംഗ സമാന്തര വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. അരൂപ് റോയിയെയാണ് പാര്‍ട്ടിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ഉപദേശകയായി (മെന്ററായി) മമത ബാനർജി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നാണ് വിമത നേതാക്കള്‍ വ്യക്തമാക്കുന്നത്..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...