മലപ്പുറം : പൊള്ളുന്ന കനല്‍ച്ചൂട് താങ്ങാവുന്നതിനും മുകളില്‍ പുനരധിവാസത്തിന് ചൂടില്ല കാടിന്റെ മക്കള്‍ ഉള്‍ക്കാട്ടിലേയ്ക്കു അഭയം തേടുന്നു. ചൂട് സഹിക്കാനാവാതെ ആധുനികതയുടെ നാശമായ പ്ലാസ്റ്റിക്ക് മേഞ്ഞ കൂരകള്‍ ഉപേക്ഷിച്ച് ആദിവാസി കുടുംബങ്ങള്‍ ഉള്‍കാട്ടിലേയ്ക്കു കയറി.
മുണ്ടേരി വനത്തിലെ വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങളാണ് തണുപ്പു തേടി കാടുകയറിയത്. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടില്‍ ഷെഡുണ്ടാക്കി താമസം തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതല്‍ ചൂട് അസഹ്യമായി. പ്രളയത്തില്‍ ഇരുകോളനികളിലെയും മിക്ക വീടുകളും തകര്‍ന്നരുന്നു. 7 മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള നടപടികള്‍ ഒന്നുമായിട്ടില്ല.
വയനാട്ടില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തുന്ന കലക്കന്‍ പുഴയോട് ചേര്‍ന്ന പാറമടകളിലും മറ്റു തണുപ്പുള്ള സ്ഥലങ്ങളിലുമാണ് താമസം. ചൂടിന് ശമനമായതിനു ശേഷമേ തിരിച്ചിറക്കമുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്.