29 കേസുകളില്‍ പ്രതിയായ മോഷ്ടാവ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: 29 കേസുകളില്‍ പ്രതിയായ മോഷ്ടാവ് പിടിയിലായി. മലപ്പുറം പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷി (28) നെയാണ് ഫറോക്ക് പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ാം തീയ്യതി രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് സമീപത്തുള്ള ഹോട്ടല്‍, റെഡിമെയ്ഡ് ഷോപ്പ്, ഫറോക്ക് ചുങ്കത്തെ ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനായിരത്തോളം രൂപയും മുട്ടുംകുന്ന് റോഡിലുള്ള വീട്ടില്‍ നിന്ന് ബൈക്കും മോഷണം പോയിരുന്നു. മോഷണം നടന്ന കടകള്‍ക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇരുചക്ര വാഹനം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ഈ ബൈക്ക് ചെറുവണ്ണൂരില്‍ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നിരവധി സിസിടിവി കാമറകള്‍ പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തഫ്‌സീറിനെ എറണാകുളം ചെറായില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഇയാളുടെ പേരില്‍ കേസുകളുണ്ട്. 2021 ഓഗസ്റ്റില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പോലീസുകാരുടെ മുഖത്ത് കറി ഒഴിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ് ഇയാൾ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത് റീജനൽ യൂത്ത് അസംബ്ലി നടന്നു

0
കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് യൂത്ത് കമ്മീഷൻ സൗത്ത്...