വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വഴി ചോദിക്കാനെന്ന വ്യാജേനെ വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചേരാനല്ലൂർ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉമേഷ് (44) എന്നയാളാണ് കാലടി പോലീസിന്‍റെ പിടിയിലായത്. ചൊവ്വര തെറ്റാലി സ്വദേശിനിയുടെ ഒന്നേമുക്കാൽ പവനോളം തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്. നടന്നു പോവുകയായിരുന്ന വൃദ്ധയുടെ അടുത്ത് ബൈക്കിലെത്തി വഴി ചോദിക്കാനെന്ന വ്യാജേനെ നിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കച്ചേരിപ്പടി ഭാഗത്തുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വെച്ച തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുചക്രവാഹനവും പ്രതി ധരിച്ച ഹെൽമെറ്റും റെയിൻ കോട്ടും മാസ്ക്കും പോലീസ് കസ്റ്റഡിയിലെടുത്തു. വരാപ്പുഴ, ചേരാനല്ലൂർ, ബിനാനി പുരം, നോർത്ത് പറവൂർ, ആലുവ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തോളം കേസുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....