ശബരിമല തീര്‍ഥാടനം : കല്ലേലി അച്ചന്‍കോവില്‍ കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല തീര്‍ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര്‍ കാല്‍നടയായി എത്തുന്ന പരമ്പരാഗത അച്ചന്‍കോവില്‍ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി നേതൃത്വത്തിനും നിവേദനം നല്‍കി. വനം വകുപ്പിന്‍റെ കല്ലേലി കാവല്‍പ്പുര മുതല്‍ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്‍കോവില്‍ കോട്ടവാസല്‍ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ്‌ മുതല്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കുന്നില്ല. റോഡിന്‍റെ ഇരു ഭാഗവും വലിയ കുഴികള്‍ ആണ്. വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത്. നിത്യവും അപകട മേഖലയാണ്. റോഡിലെ ഇരു ഭാഗത്തെയും കുഴികള്‍ മണ്ണിട്ട്‌ നികത്താന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

​ ത​മി​ഴ്നാ​ട് കു​റ്റാ​ല​ത്തു​നി​ന്ന്​ ചെ​ങ്കോ​ട്ട, മേ​ക്ക​ര, കോ​ട്ട​വാ​സ​ൽ, അ​ച്ച​ൻ​കോ​വി​ൽ, ആ​വണി​പ്പാ​റ, മ​ണ്ണാ​റ​പ്പാ​റ, കു​ട​മു​ക്ക്, ക​ടി​യാ​ർ, ന​ടു​വ​ത്തു​മൂ​ഴി, ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം വഴി കോന്നി എ​ലി​യ​റ​ക്ക​ൽ എ​ത്തു​ന്ന പരമ്പരാഗത റോ​ഡാ​ണ് അറ്റകുറ്റപണികള്‍ ഇല്ലാതെ കുഴിയായി കിടക്കുന്നത്. ഏതാനും വര്‍ഷം മുന്നേ ചില സ്ഥലങ്ങളില്‍ ടാറിംഗ് നടത്തി. എന്നാല്‍ വീതി കൂട്ടിയില്ല. അ​ച്ച​ൻ​കോ​വി​ലി​ൽ​നി​ന്ന്​ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള 100 കി​ലോ​മീ​റ്റ​ർ കെ.​എ​സ്.​ടി.​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രുന്നു. അ​തി​നാ​യി 100 കോ​ടി​യും അ​നു​വ​ദി​ച്ചി​രു​ന്നു. എന്നാല്‍ കല്ലേലി അച്ചന്‍കോവില്‍ കാനന പാതയില്‍ ഒരു നിര്‍മ്മാണവും നടന്നിട്ടില്ല.

ശബരിമല തീര്‍ഥാടകര്‍ കാല്‍നടയായി കടന്നു വരുന്ന കല്ലേലി അച്ചന്‍കോവില്‍ കാനന പാത നിലവില്‍ കാല്‍നടയാത്രയ്ക്ക് പോലും സഞ്ചാരയോഗ്യമല്ല. കാല്‍ നടയായി എത്തുന്ന അന്യ സംസ്ഥാന അയ്യപ്പന്മാരുടെ പ്രധാന കാനന ഇടത്താവളം ആണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ ഇല്ല. പി​റ​വ​ന്തൂ​ർ, അ​രു​വാ​പ്പു​ലം പഞ്ചായത്ത് മേഖലയാണ് ഈ വന പാത. ചെ​ങ്കോ​ട്ട​യി​ൽ​നി​ന്ന് വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ച്ച് കോ​ന്നി​ വ​ഴി പ​മ്പ​യി​ൽ എ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പാ​ത. അച്ചന്‍കോവില്‍, കോന്നി വനം ഡിവിഷനുകളുടെ കീഴില്‍ വരുന്ന ഈ കാനന പാതയുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി ചെയ്തു സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ചാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഭരണ സമിതി പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാറിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി സംസ്ഥാന ജനറല്‍സെക്രട്ടറി മാത്യൂസ്‌ ജോര്‍ജിനും നിവേദനം നല്‍കിയത്. റോഡിലെ ഇരു ഭാഗവും വീതി കൂട്ടി കുറ്റമറ്റതാക്കാനും കല്ലേലി ചെക്ക് പോസ്റ്റ്‌ മുതല്‍ ഉള്ള കാനന പാത ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും വര്‍ഷങ്ങളായുള്ള ആവശ്യം ആണ്. വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ നിലപാടുകള്‍ വനം വകുപ്പ് ഭാഗത്ത്‌ നിന്നും ഉണ്ടാകുമെന്ന് എന്‍ സി പി നേതൃത്വം കല്ലേലിക്കാവ് ഭരണ സമിതിയ്ക്ക് ഉറപ്പു നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...