ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ അഞ്ചര പവന്‍ മാല പൊട്ടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ആര്യനാട് : ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ കഴുത്തില്‍ നിന്ന് അഞ്ചരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നു കളഞ്ഞു. എലിയാവൂര്‍ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തന്‍വീട്ടില്‍ ജി സൗമ്യയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. കുളപ്പട എല്‍ പി സ്‌കൂളില്‍ നിന്ന് പിടിഎ യോഗം കഴിഞ്ഞ് മടങ്ങവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. സൗമ്യയുടെ എതിര്‍ ദിശയില്‍ ബൈക്കിലെത്തിയ യുവാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

മാല മോഷ്ടിച്ചതിന് ശേഷം തന്നെ തള്ളിയിട്ടെന്നും സൗമ്യ പറഞ്ഞു. രക്ഷിക്കാനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്നും സൗമ്യ പറഞ്ഞു. പിടിവലിയെ തുടര്‍ന്ന് കഴുത്തിന് വേദനയുള്ളതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയും സമാന സംഭവമുണ്ടായിരുന്നു. ശോഭന എന്ന സ്ത്രീയുടെ രണ്ട് പവന്‍ മാലയാണ് സ്‌കൂട്ടറില്‍ എത്തിയ സംഘം മോഷ്ടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം ചെയ്തു

0
അയിരൂര്‍ : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അയിരൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട...

ഡിഎച്ച്എസ് സ്ഥലംമാറ്റം : സർക്കാരിന് ആശ്വാസം

0
തിരുവനന്തപുരം : ഡിഎച്ച്എസ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് വിജയം. ഡോ.റീനയെ...

വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; മേൽനോട്ട ചുമതല തിരുവനന്തപുരം...

0
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ, അന്വേഷണത്തിന്റെ...

ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചകേസിൽ എഡിജിപി എംആർ...