ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍ : മുനിസിപ്പല്‍ കോര്‍പ്പറേഷന് സമീപം ആള്‍ താമസമില്ലാത്ത വീട്ടുവളപ്പില്‍ രണ്ട് പേരെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. വടശ്ശേരി പോലീസ്​ നടത്തിയ പരിശോധനയിലാണ്​ ഷോക്കേറ്റാണ്​ ഇരുവരും മരിച്ചതെന്ന്​ തിരിച്ചറിഞ്ഞത്​. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവര്‍ പാറക്കാമട സ്വദേശി ടോണ്‍ ബോസ്കോ (19), കരിങ്കല്‍ തൊലയാവട്ടം സ്വദേശി ജോണ്‍ ക്രിസ്റ്റഫര്‍ (33) എന്നിവരാണെന്ന് അറിയാനായത്.

ഇവര്‍ മോഷണം, കൊലപാതകം ഉള്‍പ്പെടെയുള്ള കേസ്സുകളിലെ പ്രതികളാണെന്നും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രണ്ട് പേരും ബൈക്കില്‍ എത്തി പാഴടഞ്ഞ വീട്ടിന്‍റെ മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. സമീപത്തെ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പി പൊട്ടിയ നിലയിലായിരുന്നു. ഒരാളുടെ കാലില്‍ ഷോക്കേറ്റതിന്‍റെ അടയാളമുണ്ട്​.

അടച്ചിട്ടിരുന്ന വീട്ടില്‍ കയറി ഇലക്‌ട്രിക്ക് വയറുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കാം ഷോക്കേറ്റത് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മ്യതദേഹങ്ങള്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ടൗണ്‍ ഡി.എസ്.പി നവിന്‍ കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍സ്പെക്ടര്‍ തിരുമുരുകന്‍റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...