ദുരന്തഭൂമിയിൽ മോഷ്ടാക്കൾ വിലസുന്നു : രക്ഷാപ്രവർത്തകരെന്ന വ്യാജേനെ എത്തി കവർച്ച ; മുന്നറിയിപ്പ് നൽകി പോലീസ്

For full experience, Download our mobile application:
Get it on Google Play

വയനാട്: ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ‌ ഇത് മുതലെടുത്ത് ചിലർ കവർച്ചക്കായി എത്തുന്നുവെന്ന് പോലീസ്. ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പോലീസ് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ ജീവൻ‍ പൊലിഞ്ഞവരുടെ അവശേഷിപ്പുകൾ‌ കവർച്ച ചെയ്യാനായാണ് ഇവരെത്തുന്നത്. രക്ഷാപ്രവർത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യ ശരീരങ്ങൾക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവും ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നത്. ഇതരസംസ്ഥാനക്കാരാണ് ഇതിന് പിന്നിൽ. സംശയാസ്പദമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാൻ മേപ്പാടി പോലീസ് മുന്നറിയിപ്പ് ഇതിനോടകം നൽകി കഴിഞ്ഞു.

മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കർശന നിരീക്ഷണമാണ് പോലീസ് നടത്തുന്നത്. ചൂരൽമലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി പോലീസ് പറയുന്നു. മൊഴി കൊടുക്കാൻ ആരുമില്ലാത്തതിനാൽ പല കേസുകളിലും എഫ്‌ഐആറിടാൻ സാധിച്ചിരുന്നില്ല. പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടന്നു. പട്ടാളവും പോലീസും ഉൾപ്പടെ മുഴുവൻ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്. ചൂരൽമല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. വീടിന്റെ മുൻവശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നായിരുന്നു മോഷണം. ഇബ്രാഹിമിന്റെ വീട്ടിൽ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...