കൃഷിയിടം സജ്ജമാക്കുമ്പോൾ അറിയേണ്ട കാര്യങ്ങളും കീട നിയന്ത്രണത്തിനുള്ള വഴികളും ഇതാ …

For full experience, Download our mobile application:
Get it on Google Play

പടവലം, പാവയ്ക്ക, മത്തൻ, വെള്ളരി വർഗങ്ങൾ തുടങ്ങിയവ ഈ സമയത്തും  കൃഷി ചെയ്യാവുന്നതാണ്. ഈ വിളകൾ മണ്ണിൽ നേരിട്ടോ മണ്ണു നിറച്ച ചാക്കുകളിലോ നടാവുന്നതാണ്. ചെറുതരം ചെടിച്ചട്ടികൾ ഈ കൃഷിക്ക് അനുയോജ്യമല്ല. ഇവയിൽ പാവൽ മത്തൻ തുടങ്ങിയവ എല്ലാകാലത്തും കൃഷി ചെയ്യാമെങ്കിലും മഴയില്ലാത്ത മാസങ്ങളിൽ ആണ് മറ്റു കൃഷികൾ തെരഞ്ഞെടുക്കുവാൻ കൂടുതൽ നല്ലത്. ഇവയെല്ലാം നടുവാനായി ഒരുക്കങ്ങൾ സമാന സ്വഭാവത്തിൽ ആണ് നടത്തേണ്ടത്.
കൃഷിയിടം സജ്ജമാക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ
60 സെൻറീമീറ്റർ വ്യാസവും, 45 സെൻറീമീറ്റർ താഴ്ചയുള്ള കുഴികൾ എടുത്ത് മണ്ണും മറ്റു ജൈവവളങ്ങളും ഹെക്ടറിന് 12 ടൺ എന്ന നിരക്കിൽ മണ്ണിൽ ചേർത്ത് കുഴിയൊന്നിന് നാലു മുതൽ അഞ്ചു ചെടി എന്ന നിരക്കിൽ വിത്ത് ഇടാവുന്നതാണ്. മോശമായ ചെടികളെ മാറ്റി കുഴി ഒന്നിന് മൂന്നെണ്ണം എന്ന നിരക്കിൽ ഇവയെ നിലനിർത്താൻ ശ്രദ്ധിക്കണം. അടി വെള്ളത്തിന് പുറമെ രണ്ടു തവണ കൂടി മേൽ വളപ്രയോഗം നടത്താവുന്നതാണ്. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവ ഹെക്ടറിന് 8 ടൺ എന്ന നിരക്കിലോ വെർമി കമ്പോസ്റ്റ് ആണെങ്കിൽ ഹെക്ടറിന് 4 ടൺ എന്ന നിരക്കിലോ ചെടികൾ മുളച്ചു പൊങ്ങുന്ന സമയത്ത് പൂക്കൾ വിടരുന്ന സമയത്തും രണ്ടു തുല്യ ഗഡുക്കളായി ചേർക്കാവുന്നതാണ്.

വേനൽക്കാലമാണ് കൃഷിചെയ്യുവാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ രണ്ട് ദിവസത്തിലൊരിക്കൽ നനയ്ക്കണം. പൂവ് വിരിയുന്ന സമയത്തും കായ ഉണ്ടാകുന്ന സമയത്തും രണ്ട് ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ നനച്ചു കൊടുക്കുന്നത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതാണ്. പാവൽ, പടവലം തുടങ്ങിയവ പന്തലിന് അടിസ്ഥാനമാക്കി വളരുന്നവയാണ്. വെള്ളരി, തണ്ണീർമത്തൻ, മത്തൻ തുടങ്ങിയവ കമ്പ് അല്ലെങ്കിൽ ചുള്ളി ഇട്ടുകൊടുത്തു വളർത്തുന്നവയാണ്. പലതരം കീടബാധകൾക്കും സാധ്യതയുള്ളതാണ് വെള്ളരി വർഗ്ഗങ്ങൾ.

കീട നിയന്ത്രണം ; എപ്പോഴും ഉണ്ടാവുന്ന കായ്കൾ കടലാസ്/ പ്ലാസ്റ്റിക് ഉറകൾ എന്നിവ ഉപയോഗിച്ച് മൂടി ഇടുന്നതാണ് നല്ലത്. കൂടാതെ വേപ്പിൻപിണ്ണാക്ക് ചെടി ഒന്നിന് 100 ഗ്രാം എന്ന നിരക്കിൽ നടുന്ന സമയത്തും ഒരു മാസം കഴിഞ്ഞും മണ്ണിൽ ചേർക്കുകയും ചെയ്യാം. കായീച്ച നിയന്ത്രണത്തിന് ഫിറമോൺ കെണി ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. നീരൂറ്റിക്കുടിക്കുന്ന ചെറു കീടങ്ങളെ ഇല്ലാതാക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. ഇലയും പൂവും നശിപ്പിക്കുന്ന കീടങ്ങൾ ആണെങ്കിൽ കൈകൊണ്ട് എടുത്തു നശിപ്പിക്കുന്നതാണ് നല്ലത്. ഗോമൂത്രം പത്തിരട്ടി നേർപ്പിച്ച് ചെടികളിൽ തളിക്കുന്നതും ഫലപ്രദമാണ്. ഇലകൾ നശിപ്പിക്കുന്ന വണ്ടുകളെ ഇല്ലാതാക്കാൻ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം, ആവണക്കെണ്ണ മിശ്രിതം തുടങ്ങിയവ ഉപയോഗിക്കാം. വേപ്പെണ്ണ ചേർത്ത മിശ്രിതങ്ങൾ കൃഷിയിടത്തിൽ ഉപയോഗിച്ചാൽ വൈറസ് രോഗങ്ങൾ വരെ ഇല്ലാതാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...