പ്രവാസികളെ ഉദ്ധരിക്കുവാനെന്ന പേരില്‍ ഒന്നരക്കോടി രൂപ ധൂര്‍ത്തടിച്ച് ലോക കേരള സഭ ; പ്രതിഷേധവുമായി പ്രവാസി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂന്നാം ലോക കേരള സഭയുടെ സംഘാടത്തിനായി ഒന്നരക്കോടി രൂപ ചെലവഴിച്ച് ധൂര്‍ത്ത് നടത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യം മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ മടങ്ങിയെത്തിട്ടും അവര്‍ക്ക് സഹായം നല്കുന്നതിനോ പുന:രധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ തയ്യാറാകാതെ കോടികള്‍ ചെലവഴിച്ച് പ്രവാസികളുടെ പേരില്‍ വീണ്ടും ലോക കേരളാ സഭ നടത്തുന്നത് വിരോധാഭാസവും കടുത്ത അനീതിയുമാണെന്ന് സാമുവല്‍ കിഴക്കുപുറം പ്രസ്താവനയില്‍ പറഞ്ഞു.

ഒന്നും രണ്ടും ലോക കേരള സഭകളള്‍ മൂലം പ്രവാസികള്‍ക്ക് കാര്യമായ യാതൊരു നേട്ടവും ഉണ്ടാകാത്ത സാഹചര്യത്തില്‍ മൂന്നാം ലോക കേരള സഭക്കായ് നീക്കിവെച്ചിരിക്കുന്ന വന്‍ തുക വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ അനാഥരായ കുടുംബങ്ങളേയും മടങ്ങിവന്ന് പട്ടിണിയിലായ പ്രവാസികളേയും സഹായിക്കുന്നതിന് ഉപയോഗിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവിഡ് വാക്സിനേഷനിലെ പ്രതിസന്ധി, വിമാന യാത്രാ വിലക്ക്, വിസ്സാ കാലാവധി അവസാനിക്കുന്നതു കൊണ്ടുള്ള പ്രശ്നങ്ങള്‍ എന്നിവ മൂലം വിദേശ രാജ്യങ്ങളില്‍ തിരികെ എത്തി ജോലിയില്‍ പ്രവേശിക്കുന്നതിന് പ്രവാസികള്‍ വലിയ കഷ്ടത അനുഭവിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും  സാമുവല്‍ കിഴക്കുപുറം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...