എളനാട് : തിരുമണി കോളനിയില്‍ സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തിരുമണികോളനി ചന്ദ്രന് (57) സരിതയെന്ന സ്ത്രീയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടു ജോലിക്കിടെ സരിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നുമിറങ്ങി മുന്നിലുളള കടയിലെത്തി ആളുകളോട് വിവരം പറഞ്ഞു. ഒരു കൊലപാതക കേസില്‍ ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയയാളാണ് ചന്ദ്രന്. പഴയന്നൂര്‍ എസ് ഐ ഫക്രുദ്ദീന്‍ അലി, പി വി ബ്രിജീഷ്, ഷൈജു തുടങ്ങിയ പോലീസുകാര്‍ തെളിവെടുപ്പിനായെത്തി. വെട്ടുകത്തി സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
തിരുമണി കോളനിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
RECENT NEWS
Advertisment