തിരുനക്കരയിലെ നഗരസഭാ കോംപ്ലക്‌സില്‍ നിന്നും വ്യാപാരികള്‍ പൂര്‍ണമായി ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: തിരുനക്കരയിലെ നഗരസഭാ കോംപ്ലക്‌സില്‍ നിന്നും വ്യാപാരികള്‍ പൂര്‍ണമായി ഒഴിഞ്ഞു.
ഇന്നു താക്കോല്‍ നഗരസഭയ്‌ക്കു കൈമാറും. നഗരസഭയും വ്യാപാരികളും തമ്മില്‍ ഏറെ നാള്‍ നീണ്ട പോരിനാണ്‌ ഇതോടെ പരിഹാരമാകുന്നത്‌. കെട്ടിടം പൊളിച്ചു വ്യാപാരികള്‍ക്കു മൂന്നു മാസത്തിനുള്ളില്‍ താത്‌കാലിക സംവിധാനം ഒരുക്കുമെന്നാണു നഗരസഭയുടെ പ്രഖ്യാപനം. നാളെ താക്കോല്‍ കൈമാറാന്‍ വ്യാപാരികള്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനു മുമ്പേ ഒഴിപ്പിക്കാന്‍ ശനിയാഴ്‌ച നഗരസഭാ അധികാരികള്‍ എത്തിയതു വിവാദമായിരുന്നു.

മൂന്നു മുറികള്‍ പൂട്ടി സീല്‍ ചെയ്‌ത നഗരസഭ, അവശേഷിക്കുന്ന വ്യാപാരികള്‍ക്ക്‌ ഇന്നലെ സാധനങ്ങള്‍ മാറ്റാന്‍ അവസരം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ മുതല്‍ വ്യാപാരികള്‍ സാധനങ്ങള്‍ വിറ്റഴിച്ചും നശിച്ചു പോകാത്ത സാധനങ്ങള്‍ സുരക്ഷിത സ്‌ഥലത്തേയ്‌ക്കു മാറ്റിയും മുറികളില്‍ നിന്നു പൂര്‍ണമായി ഒഴിവായി. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലുള്ള വ്യാപാരികളെ നാഗമ്പടം ബസ്‌ സ്‌റ്റാന്റ്‌ കെട്ടിടത്തിലെ മുകളില്‍ ഒഴിഞ്ഞുകിടക്കുന്ന കടകളിലേക്ക്‌ മാറ്റാന്‍ ധാരണയായിരുന്നു. എന്നാല്‍ എല്ലാവരും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

താഴെയുള്ള നിലയിലെ വ്യാപാരികളെ എ, ബി ബ്ലോക്കുകള്‍ പൊളിച്ച്‌ അവിടെ പുനരധിവസിപ്പിക്കാനാണ്‌ തീരുമാനം. മൂന്നു മാസത്തിനുള്ളില്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നാണ്‌ നഗരസഭ വ്യാപാരികള്‍ക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം. ഈയാഴ്‌ച തന്നെ കെട്ടിടം പൊളിക്കുന്ന ജോലികള്‍ ആരംഭിക്കുമെന്നും നഗരസഭാ അധികൃതര്‍ പറയുന്നു. അതേസമയം വ്യാപാരികള്‍ക്ക്‌ വന്‍ നഷ്‌ടമാണുണ്ടായിരിക്കുന്നത്‌. സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ മാറ്റുന്ന സാധനങ്ങള്‍ പലരും നശിപ്പിച്ചു കളയുകയായിരുന്നു. ചിലര്‍ കിട്ടിയ വിലയ്‌ക്കു കൈയൊഴിഞ്ഞു. മുറികളിലെ ഷെല്‍ഫും മറ്റും അഴിച്ചു വീടുകളിലേക്കു മാറ്റിയിരിക്കുകയാണ്‌ ഭൂരിഭാഗം പേരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...