കുമ്പഴ തിരുട്ടുഗ്രാമമാക്കി കുട്ടിമോഷണ സംഘം ; കേസില്ല … അന്വേഷണമില്ല … കണ്ണടച്ച് പോലീസും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി കുമ്പഴ. ദിനംപ്രതി നിരവധി മോഷണങ്ങളാണ്‌ ഇവിടെ നടക്കുന്നത്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം ആരോപിച്ചു. കഴിഞ്ഞ രാത്രിയും കുമ്പഴ ജംഗ്ഷനിലെ നിരവധി കടകളില്‍ മോഷണം നടന്നു. മോഷണം നടക്കുന്നത് കൂടുതലും ഓടിട്ട കടകളിലും ചെറിയ പെട്ടിക്കടകളിലും മാടക്കടകളിലുമാണ്.

ഓട് പൊളിച്ചാണ് മോഷ്ടാക്കള്‍ കടയില്‍ ഇറങ്ങുന്നത്. മാടക്കടകളില്‍ നിന്നും സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടിച്ചു കൊണ്ടുപോകുന്നത്.  മോഷണം നടന്നത് രാവിലെ നാലുമണിക്കാണെന്ന് പറയുന്നു. ഇന്ന് വെളുപ്പിനെ മോഷണം നടത്തിയവരെ സംശയം തോന്നി കുമ്പഴ പാലത്തിനു സമീപം നാട്ടുകാരില്‍ ചിലര്‍ പിടിച്ചു ചോദ്യം ചെയ്തിരുന്നു. 15 വയസ്സു തോന്നുന്ന ഇയാള്‍ ഇവിടെനിന്നും ഓടി രക്ഷപെട്ടു. കുമ്പഴയുടെ സമീപ പ്രദേശത്തുള്ള പ്രായപൂര്‍ത്തിയാകാത്തവരാണ് മോഷ്ടാക്കളെന്ന് നാട്ടുകാര്‍ പറയുന്നു. കുമ്പഴ മലയാലപ്പുഴ റോഡിലെ ബ്രൈറ്റ് ഇന്റര്‍നെറ്റ് കഫെയില്‍ തുടര്‍ച്ചയായി മൂന്നു പ്രാവശ്യമാണ് മോഷണം നടന്നത്. എന്നാല്‍ കുമ്പഴയില്‍ തുടര്‍ച്ചയായി മോഷണം നടന്നിട്ടും അന്വേഷണത്തിന് പോലീസ് താല്‍പ്പര്യമെടുക്കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. കുട്ടികള്‍ ആയതിനാല്‍ പോലീസ് ചില വിട്ടുവീഴ്ചകള്‍ ചെയ്യുന്നുണ്ടെന്നാണ് ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...