റാന്നി : പന്തളത്തു നിന്നും ആരംഭിക്കുന്ന ശബരിമല തിരുവാഭണ പാതയിൽ വീണ്ടും വ്യാപക കൈയ്യേറ്റങ്ങൾ നടക്കുന്നതായി തിരുവാഭരണ സംരക്ഷണ സമിതി. ആരോപണത്തില്‍ അന്വേക്ഷണം നടത്തി കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവുപ്പെട്ട് ഇവര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. വർഷങ്ങളുടെ പരിശ്രമത്തിൽ 450 ഓളം കൈയ്യേറ്റങ്ങൾ മുൻപ് കണ്ടെത്തിയിരുന്നു. കേരള ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം കൈയ്യേറ്റക്കാർക്ക് നോട്ടീസുകൾ നൽകി നിയമനടപടിയെടുത്തു വരികയായിരുന്നു. ഇപ്പോൾ തിരുവാഭരണ പാതയ്ക്ക് സമീപം നിർമ്മാണ പ്രവർത്തിക്കായി അനധികൃതമായി അനുമതി വാങ്ങിക്കൊണ്ട് പാതയില്‍ കൈയ്യേറ്റങ്ങള്‍ നടത്തുന്നത്.
കോഴഞ്ചേരി, റാന്നി താലൂക്കിലെ 12 വില്ലേജുകളിലൂടെയാണ് തിരുവാഭരണ പാത കടന്നു പോകുന്നത്. റാന്നി താലൂക്കിലെ വടശ്ശേരിക്കര പ്രയാർ മഹാ വിഷ്‌ണു ക്ഷേത്രത്തിൻ്റെ വടക്ക് ഭാഗത്തും കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂർ ജംഗ്ഷനിലുമാണ് ഇപ്പോൾ കൈയ്യേറ്റം ഉണ്ടായിരിക്കുന്നത്. അടിയന്തിരമായി ഇടപെടൽ നടത്തി കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നും പന്തളം മുതൽ കണ്ടെത്തിയിട്ടുളള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും തിരുവാഭരണപാത സംരക്ഷണസമിതിക്ക് ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.