പന്തളം : ഞായറാഴ്ച ശബരിമലനട അടച്ചശേഷം പന്തളത്തേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാസംഘം ബുധനാഴ്ച രാവിലെ പന്തളത്ത് എത്തിച്ചരും. ജനുവരി 13-ന് തിരുവാഭരണപ്പെട്ടികളുമായി ശബരിമലയിലേക്ക് പോയ ഘോഷയാത്രാസംഘമാണ് പരമ്പരാഗത പാതയിലൂടെത്തന്നെ യാത്രചെയ്ത് പന്തളത്തെത്തിച്ചേരുന്നത്. ഇന്ന് ഘോഷയാത്ര ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേരും. ഇവിടെ ആഭരണങ്ങൾ ദർശനത്തിനായി തുറന്നുവെയ്ക്കും. ബുധനാഴ്ച പുലർച്ചെ ആറന്മുളയിൽനിന്ന് തിരിച്ച് കുറിയാനപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴുമണിയോടെ പന്തളത്തെത്തുന്നത്.
ഉള്ളന്നൂരിൽ വിവിധ സംഘടനകൾ സ്വീകരണമൊരുക്കും. ഇവിടെ പ്രഭാതഭക്ഷണവുമുണ്ടാകും. കുളനട ഭഗവതിക്ഷേത്രത്തിലും സ്വീകരണമുണ്ടാകും. കുളനടയിൽനിന്ന് പന്തളത്തേക്കുള്ള വഴിയിൽ വിവിധ സംഘടനകളും ഭക്തരും സ്വീകരിക്കും. പന്തളം കൊട്ടാരത്തിലെത്തിക്കുന്ന ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ ദർശനത്തിനായി തുറന്നുവെയ്ക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























