പത്തനംതിട്ട : ഖരമാലിന്യ സംസ്‌ക്കരണത്തില്‍ സ്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തിരുവല്ല നഗരസഭയേയും മാലിന്യസംസ്‌ക്കരണത്തില്‍ നൂതന പ്രവര്‍ത്തനങ്ങളേറ്റെടുത്ത് മാതൃക സൃഷ്ടിച്ചതിന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയുമാണ് ജില്ലയില്‍ നിന്ന് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ വിഭാഗം, ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഏകോപന സമിതി തിരുവല്ല നഗരസഭയെയും തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയും പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. തിരുവല്ല നഗരസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.ചിറ്റയം ഗോപകുമാറും പുരസ്‌കാരദാനം നിര്‍വഹിക്കും.